പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്.